തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം; വിജയ്‌യുടെ ടിവികെയ്ക്ക് സിപിഐ പിന്തുണ നിരുപാധികം

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെയ്ക്ക് സിപിഐപിന്തുണ നിരുപാധികം.

സിപിഐ നിയമസഭാകക്ഷി നേതാവ് ടി. രാമചന്ദ്രൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് സമർപ്പിച്ച കത്തിലൂടെയാണ് പിന്തുണ അറിയിച്ചത്. സംസ്ഥാന പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെടുത്തതെന്നും, അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിധിയെ മാനിച്ചാണ് പിന്തുണ നൽകുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.

രണ്ട് അംഗങ്ങളുള്ള സിപിഐ നിയമസഭാകക്ഷി, തമിഴ്നാട്ടിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനായി ടിവികെയ്ക്കും അതിന്റെ പ്രസിഡന്റും നിയമസഭാകക്ഷി നേതാവുമായ സി. ജോസഫ് വിജയിനും നിരുപാധിക പിന്തുണ നൽകുന്നതായി അറിയിച്ചു. സംസ്ഥാനത്ത് സ്ഥിരതയുള്ള, ജനാധിപത്യപരവും ജനപക്ഷീയവുമായ സർക്കാർ രൂപീകരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും പാർട്ടി വ്യക്തമാക്കി.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നടപടികൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഗവർണറോടും സിപിഐ ആവശ്യപ്പെട്ടു

മറുപടി രേഖപ്പെടുത്തുക