പശ്ചിമ ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ഉന്നത പൊലീസ് വൃത്തങ്ങളിലും നിർണായക നീക്കങ്ങൾ. മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ കൊൽക്കത്ത പൊലീസ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ നിന്ന് അൺഫോളോ ചെയ്തു.
ഇതിന് പകരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ കൊൽക്കത്ത പൊലീസ് ഫോളോ ചെയ്യുകയും ചെയ്തു.
അതേസമയം, പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്ത് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി ദേശീയ നേതാക്കളും വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും പങ്കെടുക്കും.
