ഇടതു മുന്നണിയുടെ ഭരണത്തിൽ മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ സഹകരിക്കാനൊരുങ്ങുന്നതായി സൂചന. കെ-റെയിൽ പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് ഇ ശ്രീധരന്റെ പുതിയ റെയിൽ വികസന പദ്ധതിക്ക് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇ ശ്രീധരൻ ഉടൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊന്നാനി എംഎൽഎ കെപി നൗഷാദ് അലി ഇ ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൻ സന്നദ്ധനാണെന്ന് ഇ ശ്രീധരൻ കൂടിക്കാഴ്ചയിൽ അറിയിച്ചതായി റിപ്പോർട്ടുണ്ട്. വികസന വിഷയങ്ങളിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന നിലപാടാണ് കെ.പി. നൗഷാദലിയും വ്യക്തമാക്കിയത്.
കേരളത്തിലെ ഗതാഗത വികസനത്തിന് പുതിയ ദിശ നൽകുന്ന പദ്ധതികളിൽ സർക്കാർ ഗൗരവമായി ആലോചിക്കുന്ന സാഹചര്യത്തിലാണ് ഇ ശ്രീധരനുമായുള്ള ചർച്ചകൾക്ക് പ്രാധാന്യം വർധിക്കുന്നത്.
