നോർവേ ചെസിൽ ചരിത്രം രചിച്ച് പ്രഗ്നാനന്ദ; കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം

നോർവേ ചെസ് ടൂർണമെന്റിൽ ചരിത്രവിജയവുമായി ഇന്ത്യയുടെ യുവ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ ആർ. ഒസ്ലോയിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിൽ നോർവേ ചെസ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഇരുപതുകാരനായ പ്രഗ്നാനന്ദ സ്വന്തമാക്കിയത്. അദാനി സ്‌പോർട്‌സ്‌ലൈനിന്റെ “ഗർവ് ഹായ്” സംരംഭത്തിലൂടെ പിന്തുണയ്ക്കുന്ന അത്‌ലറ്റാണ് പ്രഗ്നാനന്ദ.

ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൺ, നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷ്, അലിറേസ ഫിറോസ്ജ, വെസ്ലി സോ, വിൻസെന്റ് കീമർ എന്നിവരടങ്ങുന്ന ലോകത്തെ ഏറ്റവും മികച്ച ചെസ്സ് നിരയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദയുടെ ഈ സുവർണ്ണ നേട്ടം. ടൂർണമെന്റിലുടനീളം മികച്ച ഫോം പുലർത്തിയ പ്രഗ്നാനന്ദ, ഇതിഹാസ താരം മാഗ്നസ് കാൾസണെ രണ്ടുതവണയാണ് പരാജയപ്പെടുത്തിയത്. കൂടാതെ സഹ ഇന്ത്യൻ താരം ഗുകേഷിനെതിരെ ക്ലാസിക് മത്സരത്തിൽ നേടിയ വിജയവും കിരീടത്തിലേക്കുള്ള വഴിയിൽ നിർണായകമായി.

കിരീടത്തിനായുള്ള കടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ പ്രഗ്നാനന്ദ നേരിട്ടത് സഹ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എറിഗൈസിയെ ആയിരുന്നു. : ക്ലാസിക് മത്സരത്തിൽ അർജുൻ എറിഗൈസിയെ സമനിലയിൽ തളച്ച പ്രഗ്നാനന്ദ, തുടർന്ന് നടന്ന ആവേശകരമായ അർമഗെഡോൺ ടൈബ്രേക്കിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മറ്റ് മത്സരങ്ങളിലെ ഫലങ്ങളും അനുകൂലമായതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി പ്രഗ്നാനന്ദ ചെസ്സ് ലോകത്തെ ഏറ്റവും കൊതിപ്പിക്കുന്ന ട്രോഫികളിലൊന്ന് ഇന്ത്യയിലെത്തിച്ചു. നോർവേ ചെസ്സ് കിരീടം നേടിയ പ്രഗ്നാനന്ദയെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അഭിനന്ദിച്ചു. ചെസ്സ് ലോകത്തെ സഹിഷ്ണുതയുടെയും ബുദ്ധിയുടെയും സ്വഭാവ മഹിമയുടെയും ആത്യന്തിക പരീക്ഷണങ്ങളിലൊന്നാണ് പ്രഗ്നാനന്ദ വിജയകരമായി പൂർത്തിയാക്കിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക