അഫ്ഗാനിസ്ഥാനിലെ ഡ്രോൺ ലോഞ്ച്പാഡുകളിൽ വ്യോമാക്രമണവുമായി പാകിസ്ഥാൻ

അതിർത്തി കടന്നെത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാനിലെ 10 കേന്ദ്രങ്ങളിൽ വ്യോമ, ഡ്രോൺ ആക്രമണം നടത്തിയതായി പാകിസ്ഥാൻ. വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം നടത്തിയതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി അത്താവുല്ല തരാർ അറിയിച്ചു. ഡ്രോണുകൾ വിക്ഷേപിക്കാനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം.

ബുധനാഴ്ച അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്ഥാൻ വ്യോമപരിധിയിലേക്ക് കടന്ന എട്ട് ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി പാകിസ്ഥാൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിയായി 10 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതെന്നാണ് തരാറിന്റെ വിശദീകരണം. ആക്രമണം സൈനിക ലക്ഷ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് അഫ്ഗാൻ അധികൃതരുടെ വിശദമായ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക