സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല; മാധ്യമങ്ങൾ അനാവശ്യ ആശങ്ക പരത്തുന്നു: മന്ത്രി കെ. മുരളീധരൻ

സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള മരുന്ന് ക്ഷാമവും നിലവിലില്ലെന്നും ആവശ്യത്തിന് മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് ലഭ്യത സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മരുന്ന് ക്ഷാമമെന്ന തരത്തിൽ അനാവശ്യ വിവാദങ്ങളും ആശങ്കകളും സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്ന് മന്ത്രി ആരോപിച്ചു. യാഥാർഥ്യത്തിന് നിരക്കാത്ത വാർത്തകൾ പ്രചരിപ്പിച്ചാണ് പ്രതിസന്ധിയുടെ പ്രതീതി ഉണ്ടാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ചില മരുന്ന് കമ്പനികളിൽ നിന്നുള്ള സമ്മർദങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചിലർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെങ്കിലും അത്തരം ഭീഷണികൾക്ക് വഴങ്ങുകയോ ഭയപ്പെടുകയോ ചെയ്യുന്ന ആളല്ല താനെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക