മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തി; സർക്കാരിന്റെ ആറുമാസത്തെ ബാലൻസ് ഷീറ്റ് തമ്മിലടിയുടേത്: എ.എ. റഹീം

മന്ത്രിസഭയ്ക്കുള്ളിൽ മന്ത്രിമാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് എ.എ. റഹീം എം.പി. സർക്കാരിലെ പല കാര്യങ്ങളും സർക്കാർ സംവിധാനങ്ങൾക്കുപോലും അറിയാത്ത അവസ്ഥയാണെന്നും ഇത്തരം സംഭവങ്ങൾ ജനങ്ങൾക്ക് നൽകുന്നത് മോശം സന്ദേശമാണെന്നും അദ്ദേഹം വിമർശിച്ചു.

യുവമോർച്ചയോട് സർക്കാർ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും കാപ്പ കേസിലെ പ്രതിയായ കൗൺസിലർക്ക് സ്ഥാനത്ത് തുടരാൻ പോലും സർക്കാർ കൂട്ടുനിന്നുവെന്നും റഹീം ആരോപിച്ചു. സംഘപരിവാറിന് പരവതാനി വിരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിനുള്ളിലെ തർക്കങ്ങൾ നാടിന്റെ പുരോഗതിയെ ബാധിക്കുമെന്നും ഓരോ മന്ത്രിയും ഓരോ പാർട്ടിയുടെ പ്രതിനിധിയെപ്പോലെയാണ് പെരുമാറുന്നതെന്നും റഹീം പറഞ്ഞു. ഇത്തരം സാഹചര്യം കേരളത്തെ പിന്നോട്ടടിക്കുകയാണ്. സർക്കാരിന്റെ ആറുമാസത്തെ പ്രവർത്തനങ്ങളുടെ ബാലൻസ് ഷീറ്റ് പരിശോധിച്ചാൽ അത് തമ്മിലടിയുടേതാണെന്നും അദ്ദേഹം പരിഹസിച്ചു.

മറുപടി രേഖപ്പെടുത്തുക