വനം വകുപ്പിന്റെ അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും

സംസ്ഥാന വനം വകുപ്പിന്റെ അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് നിയമനത്തിന്റെ പ്രധാന ലക്ഷ്യം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഇരുവരും ബോധവൽക്കരണ പരിപാടികളിലും റെക്കോർഡ് ചെയ്ത സന്ദേശങ്ങളിലും ഡിജിറ്റൽ പ്രചാരണങ്ങളിലും പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക