ദീപാവലിയോടനുബന്ധിച്ച് പ്രമുഖ ആഡംബര വാച്ച് നിർമാതാക്കളായ ജേക്കബ് ആൻഡ് കോ പുറത്തിറക്കിയ പുതിയ വാച്ച് ശ്രദ്ധ നേടുന്നു. ‘ശ്രീരാമചന്ദ്ര ലിമിറ്റഡ് എഡിഷൻ’ എന്ന പേരിലുള്ള വാച്ചിന് 4.25 കോടി രൂപയാണ് വില. ലോകമെമ്പാടുമായി മൂന്ന് വാച്ചുകൾ മാത്രമാണ് നിർമിച്ചിരിക്കുന്നത്.
വാച്ചിന്റെ ഡയലിൽ ശ്രീരാമൻ, ഹനുമാൻ, അയോധ്യയിലെ രാമക്ഷേത്രം എന്നിവയുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഡയലിന്റെ മധ്യത്തിൽ സൂര്യനെ പ്രതിനിധീകരിക്കുന്ന രത്നവും ഒരുക്കിയിട്ടുണ്ട്. ശ്രീരാമനും ഹനുമാനും ഇടയിൽ സ്വയം കറങ്ങുന്ന ഭൂമിയുടെ മാതൃകയും വാച്ചിന്റെ പ്രത്യേകതയാണ്. ‘ജയ് ശ്രീറാം’ എന്ന വാക്കുകൾ ആലേഖനം ചെയ്ത കസ്റ്റം പ്ലേറ്റും കേസ്ബാക്കിലുണ്ട്.
18 കാരറ്റ് റോസ് ഗോൾഡിലാണ് വാച്ച് നിർമിച്ചിരിക്കുന്നത്. ലോകപ്രശസ്ത വാച്ച് റീട്ടെയിലറായ എത്തോസ് വഴിയാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. അതേസമയം, രൺബീർ കപൂറും യഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ സിനിമയുടെ റിലീസിനോടനുബന്ധിച്ചും രാമകഥയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.
