ആണവോർജ്ജ മേഖലയിലേക്ക് ചുവടുവച്ച് അദാനി ഗ്രൂപ്പ്; പുതിയ സബ്സിഡിയറികൾ സ്ഥാപിച്ചു

ആറ്റോമിക്/ന്യൂക്ലിയർ എനർജി മേഖലയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായിഅദാനി പവർ ലിമിററഡ് പുതിയ സബ്സിഡിയറി രൂപീകരണം പ്രഖ്യാപിച്ചു. റെഗുലേറ്ററി ഫയലിംഗിൽ, ഗ്രൂപ്പ് സ്ഥാപനമായ അദാനി ആറ്റോമിക് പവർ ലിമിറ്റഡ് ഏപ്രിൽ 20 ന് റാവത്ത്ഭട്ട-രാജ് ആറ്റോമിക് എനർജി ലിമിറ്റഡ് എന്ന പൂർണ ഉടമസ്ഥതയിലുള്ള പുതിയ സബ്സിഡിയറി സ്ഥാപിച്ചതായി അറിയിച്ചു.

5 ലക്ഷം രൂപയുടെ അംഗീകൃത മൂലധനത്തോടെ സ്ഥാപിതമായ ഈ കമ്പനി 10 രൂപ വീതമുള്ള 50,000 ഇക്വിറ്റി ഷെയറുകളായി വിഭജിച്ചിട്ടുള്ളതാണ്. RRAEL പൂര്‍ണമായും AAELയുടെ ഉടമസ്ഥതയിലാണെന്നും, AAEL മുഴുവനായും അദാനി പവറിന്റെ ഉടമസ്ഥതയിലാണെന്നും കമ്പനി വ്യക്തമാക്കി. ഇതോടെ RRAEL ഗ്രൂപ്പിനുള്ളിലെ ഒരു സ്റ്റെപ്പ്-ഡൗൺ സബ്സിഡിയറിയായി മാറുന്നു.

ഇതോടൊപ്പം, മറ്റൊരു ഗ്രൂപ്പ് സ്ഥാപനമായ അദാനി എനർജി, കോസ്റ്റൽ-മഹാ ആറ്റോമിക് എനർജി ലിമിറ്റഡ്’ എന്ന പേരിൽ മറ്റൊരു സബ്സിഡിയറിയും രജിസ്റ്റർ ചെയ്തു. പുതിയ സ്ഥാപനങ്ങൾ ആണവോർജ്ജ മേഖലയിലായി പ്രവർത്തിക്കുകയും, ആണവോർജ്ജത്തിൽ നിന്നുള്ള വൈദ്യുതിയുടെ ഉത്പാദനം, പ്രക്ഷേപണം, വിതരണം എന്നിവയിൽ ഏർപ്പെടുകയും ചെയ്യും.

മറുപടി രേഖപ്പെടുത്തുക