ആർഎസ്എസിന് മതനിരപേക്ഷതയോട് പുച്ഛമാണെന്നും ഭരണഘടനയെ ബഹുമാനിക്കാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് ചാലിയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാധിഷ്ഠിത രാഷ്ട്രമാണ് ആർഎസ്എസ് ലക്ഷ്യമിടുന്നതെന്നും 12 വർഷമായി അധികാരത്തിലുള്ള ബിജെപി മതനിരപേക്ഷതയെ കപട മതനിരപേക്ഷതയെന്നാണ് വിശേഷിപ്പിക്കുന്നതെന്നും പിണറായി വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികളെ ചോദ്യം ചെയ്യാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ശക്തമായി എതിർത്തതായും പൗരത്വം ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
