സർക്കാർ നിർദേശപ്രകാരം മെറ്റ പോസ്റ്റുകൾ നീക്കി; നിയമസഭയിൽ സ്ഥിരീകരിച്ച് ആഭ്യന്തര മന്ത്രി

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ പോസ്റ്റുകൾ ഉൾപ്പെടെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. എന്നാൽ ആഭ്യന്തര മന്ത്രിയുടെ നിയമസഭയിലെ മറുപടിയോടെ വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നോട്ടീസ് നൽകിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിന്റെ ഭാഗമായി ഇതുവരെ 15,627 പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ലഭിച്ച 4,201 പരാതികളിൽ 3,472 എണ്ണത്തിലും നടപടി സ്വീകരിച്ചതായും ആഭ്യന്തര മന്ത്രി നിയമസഭയെ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക