ഡിജിറ്റൽ മീഡിയ അസോസിയേഷന് പുതിയ നേതൃത്വം; മുതിർന്ന മാധ്യമപ്രവർത്തകർക്ക് പ്രത്യേക ക്ഷേമപദ്ധതികൾ

കൊച്ചി: ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA) സംസ്ഥാന സമിതി യോഗം കൊച്ചി ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു. സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ സംസ്ഥാന ഭാരവാഹികളെ യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്ന മുഴുവൻ ഡിജിറ്റൽ വാർത്താ മാധ്യമങ്ങളെയും സംഘടനയുടെ ഭാഗമാക്കുന്നതിനായി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിക്കുമെന്ന് ഡിഎംഎ അറിയിച്ചു.

ടി.പി. നന്ദകുമാർ (ക്രൈം ഓൺലൈൻ) സംസ്ഥാന പ്രസിഡന്റായും പി.ആർ. സോംദേവ് (M5 ന്യൂസ്) ജനറൽ സെക്രട്ടറിയായും എസ്. രോഹിത് (നാഷൻ ഫസ്റ്റ്) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാർ: വിൻസ് മാത്യു (കർമ്മ ന്യൂസ്), സിബി സെബാസ്റ്റ്യൻ (ഡെയിലി ഇന്ത്യ ഹെറാൾഡ്)

സെക്രട്ടറിമാർ: ബൈജു ജോൺ (ദ ജേർണലിസ്റ്റ്), രമേഷ് കുമാർ (ഫോക്കസ് ടി.വി), സുമേഷ് മാർക്കോ പോളോ (ഡി.എൻ.എ ന്യൂസ്), രജനീഷ് ആർ. (വിസ്മയ ന്യൂസ്)

സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ: യദു നാരായണൻ (ദി ജേർണലിസ്റ്റ്) സ്റ്റേറ്റ് ലീഗൽ കോർഡിനേറ്റർ: സിബി തോമസ് (വൈറ്റ് സ്വാൻ മീഡിയ)

സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർക്കായി ഡിഎംഎയുടെ നേതൃത്വത്തിൽ പ്രത്യേക ക്ഷേമപദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഡിജിറ്റൽ മാധ്യമ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ തനതായ മാധ്യമസംസ്കാരം ആഗോളതലത്തിൽ ഉയർത്തിക്കാട്ടുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

ലോകമെമ്പാടുമുള്ള പ്രവാസി മാധ്യമ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെയും സംഘടനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി പ്രവർത്തനം കൂടുതൽ വിപുലീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി. നന്ദകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA)
ഫോൺ നമ്പർ: 8590267720,9048089089

മറുപടി രേഖപ്പെടുത്തുക