‘ചോരയ്ക്ക് ചോര’ പ്രസംഗം; ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ: എം.വി. ഗോവിന്ദൻ

കൊലപാതക രാഷ്ട്രീയത്തെയും പ്രകോപനപരമായ പ്രസംഗങ്ങളെയും സിപിഎം അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നവംബർ 20ന് ‘ചോരയ്ക്ക് ചോര’ എന്ന് പരസ്യമായി പ്രസംഗിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ടി.ഐ. മധുസൂദനനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. ‘മുഖ്യമന്ത്രി കോൺഗ്രസല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ചോരയ്ക്ക് ചോര എന്ന് പറയുമ്പോൾ ഒന്നിനെയും വിട്ടുകളയില്ലെന്നാണ് അർഥം. പരസ്യമായി ഇത്തരമൊരു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത്?’ അദ്ദേഹം ചോദിച്ചു.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നും കൊലപാതകത്തിന് പകരം കൊലപാതകം എന്ന രീതിയെ പാർട്ടി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായ പ്രസ്താവനകളെയോ നടപടികളെയോ അംഗീകരിക്കില്ലെന്നും ടി.ഐ. മധുസൂദനനെ പാർട്ടി തള്ളിപ്പറയുമോ എന്ന ചോദ്യത്തിന് മറുപടിയായി എം.വി. ഗോവിന്ദൻ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക