കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബി ജെ പിയുടെ സീൽ വന്നത് അവിശ്വസനീയമായ കാര്യം: മുഖ്യമന്ത്രി

പത്ത് വർഷത്തെ ഭരണാനുഭവം വാഗ്ദാനങ്ങളുടെ രാഷ്ട്രീയമല്ല, നടപ്പാക്കിയ വികസനത്തിന്റെ യാഥാർത്ഥ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണത്തിന്റെ തുടർച്ചയുടെ ഫലം ജനങ്ങൾ അനുഭവിച്ചുവെന്നും, കൊച്ചിയെ ഉൾപ്പെടെ സംസ്ഥാനത്ത് സമഗ്ര വികസനം കൈവരിച്ചുവെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആഗോള നിക്ഷേപ സംഗമത്തിൽ ലഭിച്ച വാഗ്ദാനങ്ങളിൽ നിന്ന് 115 കമ്പനികൾ പ്രവർത്തനം ആരംഭിച്ചുവെന്നും, വികസനം ഒരു തുടർച്ചയായ പ്രക്രിയയായതിനാൽ അത് നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും, ചൂടിനെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം നിർദേശിച്ചു. പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞത് ഗൗരവമായ വിഷയമാണെന്നും, ഇത് സാധാരണ കൈപ്പിഴയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും, വിമർശനം നടത്തിയവർക്കെതിരെ കേസ് എടുത്തത് ശരിയായ നടപടിയല്ലെന്നും, അതിലൂടെ വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പ്രകടമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക