കേരളത്തിൽ ധാരാളം താമരകൾ വിരിയും; ഭരണത്തിൽ ബിജെപി നിർണായക ശക്തിയാകും: പികെ കൃഷ്ണദാസ്

കേരളത്തിൽ ധാരാളം താമരകൾ വിരിയുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. ശുഭപ്രതീക്ഷയിലാണ് പാർട്ടിയെന്നും, ഘടകകക്ഷികൾ ഉൾപ്പെടെ എൻഡിഎ ലേബലിൽ അവരുടെ ചിഹ്നത്തിൽ വിജയിക്കുമെന്നുമാണ് വിലയിരുത്തൽ. നിയമസഭയിൽ ബിജെപി പ്രാതിനിധ്യം ഉറപ്പാകുമെന്നും, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയത്തിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണത്തിൽ ബിജെപി നിർണായക ശക്തിയായി മാറുമെന്നും എൻഡിഎ മുഖ്യധാരയിൽ പ്രവേശിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. നിരവധി മണ്ഡലങ്ങളിൽ വിജയസാധ്യതയുണ്ടെന്നും കാട്ടാക്കടയിലും താമര വിരിയുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി ഉയരുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനിടെ, വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു.

മറുപടി രേഖപ്പെടുത്തുക