നവീൻ ബ്ലഡ് മണി വിവാദം പുതിയ വഴിത്തിരിവിലേക്ക്; ഇടപെട്ട് ബി.ജെ.പി പ്രവർത്തകർ,ശോഭാ സുരേന്ദ്രന് അഭിനന്ദനപ്രവാഹം

കണ്ണൂർ: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരണപ്പെട്ട നവീനിന്റെ കുടുംബത്തിന് ലഭിക്കേണ്ട ‘ബ്ലഡ് മണി’ നഷ്ടപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം പുതിയ വഴിത്തിരിവിലേക്ക്. വിഷയത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനായി പ്രത്യക്ഷ സമരപരിപാടികളുമായി കളത്തിലിറങ്ങാൻ ബിജെപി തയ്യാറെടുക്കുന്നു.
കമ്പനി സിഇഒ സൂരജ് തട്ടിയെടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ബ്ലഡ് മണി തിരിച്ചുപിടിക്കാനായി കഴിഞ്ഞ 13 വർഷമായി നവീനിന്റെ കുടുംബം നിയമപോരാട്ടത്തിലായിരുന്നു. മാസങ്ങൾക്ക് മുൻപ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഈ വിഷയത്തിൽ ഇടപെട്ടതോടെയാണ് നടപടികൾക്ക് വേഗതയേറിയതെന്നും കുടുംബത്തിന് നീതി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതെന്നും ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളിൽ വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം

13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തിന് നീതിയുടെ വെളിച്ചം പകരാൻ ശോഭാ സുരേന്ദ്രന്റെ ഇടപെടലുകൾക്ക് സാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ബിജെപി പ്രവർത്തകരാണ് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ അഭിനന്ദന കുറിപ്പുകൾ പങ്കുവെക്കുന്നത്. പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും പ്രശ്നങ്ങളിൽ ശോഭാ സുരേന്ദ്രൻ നടത്തുന്ന ഇടപെടലുകൾ വലിയ ആശ്വാസമാണെന്നും കുറിപ്പുകളിൽ പറയുന്നു.
അതേസമയം, നവീനിന്റെ കുടുംബത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരത്തുക പൂർണ്ണമായും ലഭ്യമാക്കുന്നത് വരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിന്റെ തീരുമാനം.

https://www.facebook.com/share/19xTZfUGgh

മറുപടി രേഖപ്പെടുത്തുക