ക്ഷേത്രങ്ങളിൽ സിപിഎം പിടിമുറുക്കുമെന്ന വാർത്ത വ്യാജം: പി. ജയരാജൻ

ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ കമ്മിറ്റിയുമായി സിപിഎമ്മും പി. ജയരാജന് സംസ്ഥാനതല ചുമതലയും നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പി. ജയരാജൻ. വിശ്വാസികളാണ് ക്ഷേത്രങ്ങളുടെ കാര്യങ്ങൾ നോക്കേണ്ടതെന്നും ഇത്തരത്തിലുള്ള വാർത്തകൾ നുണപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ആർഎസ്എസാണെന്നും, കമ്മ്യൂണിസ്റ്റുകാർക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രങ്ങളെ സംബന്ധിച്ച് വാർത്തകളിൽ പറയുന്നതുപോലൊരു തീരുമാനവും സിപിഎം എടുത്തിട്ടില്ലെന്നും പി. ജയരാജൻ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക