മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ ഇറക്കിവിടില്ല; ഭൂമിയിൽ പൂർണാവകാശം ഉറപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി വിഡി സതീശൻ . മുനമ്പം സ്വദേശികൾക്ക് ഭൂമിയിൽ പൂർണാവകാശം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും, എത്രയും വേഗം നികുതി അടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുനമ്പം ഉൾപ്പെടെയുള്ള വഖഫ് ഭൂമി വിഷയങ്ങളിൽ മുൻ എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. “പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കാമായിരുന്ന പ്രശ്നം സങ്കീർണമാക്കാനാണ് മുൻ സർക്കാർ ശ്രമിച്ചത്. എട്ടിന്റെ പണിയാണ് അവർ ചെയ്ത് വെച്ചത്,” എന്നാണ് വി ഡി സതീശൻ ആരോപിച്ചത്.

രാഷ്ട്രീയ നിയമനങ്ങളിലൂടെ രൂപീകരിക്കപ്പെട്ട വഖഫ് ബോർഡ് അവസാന നിമിഷങ്ങളിൽ എടുത്ത ചില തെറ്റായ തീരുമാനങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ തീരുമാനങ്ങൾ നിയമപരമായി റദ്ദാക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്പം ഭൂമി വിഷയത്തിൽ ആശങ്കയിലായിരിക്കുന്ന ജനങ്ങൾക്ക് സർക്കാർ പൂർണ സംരക്ഷണം ഉറപ്പുനൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക