മുഖ്യമന്ത്രി ചര്‍ച്ചകൾ ചൂടുപിടിക്കെ രമേശ് ചെന്നിത്തല ഡൽഹിയിൽ; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് നീക്കം

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകളും ഗ്രൂപ്പ് നീക്കങ്ങളും ശക്തമാകുന്നതിനിടെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം ശ്രമിക്കുന്നുവെന്നാണ് വിവരം.

നിലവിൽ മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ചെന്നിത്തല ഡൽഹിയിലെത്തിയതെങ്കിലും, അദ്ദേഹത്തിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. കാരണം, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരത്ത് നിന്ന് ചെന്നിത്തല ഡൽഹിയിലെത്തിയത്. ഇന്ന് മഹാരാഷ്ട്രയിലെ നേതൃനിർണ്ണയവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കും. രാഹുല്‍ ഗാന്ധി നിലവില്‍ ഡൽഹിയിലില്ല. അദ്ദേഹം ആന്റമാനിലായതിനാൽ, മല്ലികാർജുൻ ഖാർഗെയെ കണ്ടു ചര്‍ച്ച നടത്താനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക