വിജയ് തോൽക്കുമെന്ന് കിംവദന്തികൾ; കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു ആരാധകൻ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി ആശങ്കയുണർത്തുന്ന സംഭവം കൃഷ്ണഗിരിയിൽ റിപ്പോർട്ട് ചെയ്തു. ടിവികെ പാർട്ടി നേതാവും നടനുമായ വിജയ് തോൽക്കുമെന്ന അഭ്യൂഹങ്ങളെ തുടർന്ന് ഒരു ആരാധകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണ് സംഭവം.

കൃഷ്ണഗിരി സ്വദേശിയായ കെ. മഹേന്ദ്രൻ (28) വിജയിന്റെ കടുത്ത ആരാധകനും ടിവികെ പ്രവർത്തകനുമാണ്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് വിജയ് പരാജയപ്പെടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ മഹേന്ദ്രൻ അതീവ മാനസിക സമ്മർദ്ദത്തിലായി. തുടർന്ന് വീടിനടുത്ത് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഇടപെട്ട് മഹേന്ദ്രനെ രക്ഷപ്പെടുത്തി. തുടർന്ന് കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ കൃഷ്ണഗിരി ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മറുപടി രേഖപ്പെടുത്തുക