സോഷ്യൽ മീഡിയയിലെ സ്ത്രീകൾക്കെതിരായ അധിക്ഷേപം തടയാൻ പ്രത്യേക നിയമം പരിഗണനയിൽ: മുഖ്യമന്ത്രി

ട്രെയിനുകളുടെ ബാത്ത്റൂമുകളിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു സ്ത്രീയെയും സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ പാടില്ലെന്നും ഇത്തരം പ്രവണതകൾ തടയാൻ പ്രത്യേക നിയമം നടപ്പാക്കാനാകുമോയെന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗത്തിന് അനുയോജ്യമായ വനിതാ നയത്തിന്റെ രൂപീകരണത്തിന് തുടക്കമിടുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തിന് മാതൃകയാകുന്ന വനിതാ നയമാണ് ലക്ഷ്യമിടുന്നത്. ലോകം മാറിയിട്ടും പലരുടെയും ചിന്താഗതിയിൽ മാറ്റമുണ്ടായിട്ടില്ലെന്നും അവർ 50 വർഷം പിന്നിലാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതായിരിക്കും നയം. സോഷ്യൽ മീഡിയയിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെടുന്നതെന്നും മരുന്നുകളുടെ നിർമാണത്തിൽ പോലും സ്ത്രീകളോട് വിവേചനം നിലനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വനിതാ നയം വിട്ടുവീഴ്ചയില്ലാതെ സംസ്ഥാനത്ത് നടപ്പാക്കുമെന്നും സ്ത്രീകൾക്കായുള്ള ഒരു പദ്ധതിയും സാമ്പത്തികപ്രശ്നം കാരണം മുടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക