യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി ഉയരുന്ന റിപ്പോർട്ടുകൾക്കെതിരെ സിപിഎം രംഗത്ത്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ജനങ്ങളെ ഡിജിറ്റൽ പേയ്മെന്റുകളിലേക്ക് പ്രോത്സാഹിപ്പിച്ച സർക്കാർ, ഇപ്പോൾ അതേ സംവിധാനത്തെ വരുമാന മാർഗമാക്കാൻ ശ്രമിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു.
പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിൽ ഭേദഗതി വരുത്താനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് സിപിഎമ്മിന്റെ പ്രതികരണം. യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നത് സാധാരണക്കാരുടെ മേൽ അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നും, ഈ നീക്കം ഉടൻ പിൻവലിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
യുപിഐ സേവനം എല്ലാവർക്കും സൗജന്യവും സാർവത്രികവുമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായി തുടരണമെന്നും സിപിഎം വ്യക്തമാക്കി.
