ബംഗാളിൽ ഇനി മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധം; ബിജെപി സർക്കാരിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങി

പശ്ചിമ ബംഗാളിൽ മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കൽ നിർബന്ധമാക്കി ബിജെപി സർക്കാരിന്റെ പുതിയ നിർദേശം. രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിച്ച് തുടക്കം കുറിക്കണമെന്നാണ് നിർദ്ദേശം.

ന്യൂനപക്ഷകാര്യ വകുപ്പ്, മദ്രസ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് ഉത്തരവ് ബാധകമാകുന്നത്. സംസ്ഥാന മദ്രസ ഡയറക്ടറേറ്റാണ് സർക്കുലർ പുറത്തിറക്കിയത്.

എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ എല്ലാ മദ്രസകൾക്കും ഈ നിർദേശം ബാധകമാണെന്ന് അധികൃതർ അറിയിച്ചു. ഇതിന് മുമ്പ് സംസ്ഥാനത്തെ സ്കൂളുകളിലും വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകൾ നിർബന്ധമായി ആലപിക്കണമെന്ന നിർദേശം വന്നിരുന്നു.

സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലേക്കും ഇതേ നയം വ്യാപിപ്പിച്ചതോടെ വിദ്യാഭ്യാസ മേഖലയിലും ന്യൂനപക്ഷ സ്ഥാപനങ്ങളിലും പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക