യുവഡോക്ടറെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ച കേസ്; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

യുവഡോക്ടറെ ചികിത്സയുടെ പേരിൽ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്ന കേസിൽ നടി അതുല്യ ചന്ദ്ര അറസ്റ്റിൽ. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ അതുല്യ ചന്ദ്ര ഉൾപ്പെടെ നാലുപേരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ചികിത്സയ്ക്കായി കാണണമെന്ന് പറഞ്ഞ് യുവഡോക്ടറെ അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയശേഷം സംഘം ചേർന്ന് മർദിച്ചെന്നാണ് കേസ്. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നടപടി. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര പ്രേക്ഷകശ്രദ്ധ നേടിയത്. നടിയുടെ അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ സംഭവവും കേസിലെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ചർച്ചയായിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക