ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ; സ്കൂളുകൾ തുറക്കുന്നത് ഡിസംബർ 28ന്

സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ എട്ടിന് ആരംഭിക്കും. പരീക്ഷയ്ക്കും ക്രിസ്മസ് അവധിക്കും ശേഷം ഡിസംബർ 28നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.

എൽ.പി ക്ലാസുകളിലെ പരീക്ഷ ഡിസംബർ 11 മുതൽ 17 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടക്കും. ഇതിന് പിന്നാലെയാണ് അവധി ആരംഭിക്കുക.

മറുപടി രേഖപ്പെടുത്തുക