അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയം ലഭിക്കാമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. ഏഴായിരത്തിൽ നിന്ന് 10,000 വരെ ഭൂരിപക്ഷം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ബൂത്ത് തല വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തലുപ്രകാരം സിപിഎം, സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫ് ഘടകങ്ങളിൽ ചിലർ സുധാകരന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകാമെന്ന നിഗമനമുണ്ട്.
ഇതിന് പുറമെ ബിജെപിയും എസ് ഡി പി ഐ യും ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്നുമുള്ള വോട്ടുകളും സുധാകരന് ലഭിച്ചെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. കോൺഗ്രസ് കേഡർ വോട്ടുകൾ ഉറപ്പായും ലഭിച്ചതായും മണ്ഡലം കമ്മിറ്റി പറയുന്നു.
അതേസമയം, എൽഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ പ്രകാരം സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. അമ്പലപ്പുഴ മണ്ഡലം അഭിമാന പ്രശ്നമായി കണക്കാക്കുന്ന സിപിഎം കടുത്ത മത്സരമാണ് നേരിടുന്നതെന്നും, മണ്ഡലം നഷ്ടമാകാനുള്ള സാധ്യതയും അവലോകന യോഗത്തിൽ ചർച്ചയായതായും റിപ്പോർട്ടുണ്ട്.
