നേമത്ത് ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ച ജില്ലാ നേതാവിനെ പുറത്താക്കി സിപിഐ

നിയമസഭാ തെരഞ്ഞെടുപ്പിനിടെ നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചെന്നാരോപിച്ച് സിപിഐ ഒരു നേതാവിനെ സസ്പെൻഡ് ചെയ്തു. സിപിഐ ജില്ലാ കൗൺസിൽ അംഗവും അമ്പലത്തറ മുൻ വാർഡ് കൗൺസിലറുമായ വി.എസ്. സുലോചനനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

ശിവൻകുട്ടിക്കെതിരെ പ്രവർത്തിച്ചതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നതിനെ തുടർന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയായിരുന്നു.

ശബ്ദരേഖ പരിശോധിച്ചതിൽ അത് സുലോചനന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വ്യക്തമാക്കി. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി ജി.ആർ. അനിലും പങ്കെടുത്ത ജില്ലാ കൗൺസിൽ യോഗത്തിലാണ് സസ്പെൻഷൻ തീരുമാനമെടുത്തത്.

മറുപടി രേഖപ്പെടുത്തുക