സിപിഐഎം മനുഷ്യരുടെ പാർട്ടി; തെറ്റുകൾ സംഭവിച്ചാൽ അവ തിരുത്തുകയാണ് പാർട്ടിയുടെ രീതി: ഇ.പി ജയരാജൻ

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പ്രതികരിച്ച് കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സിപിഐഎം മനുഷ്യരുടെ പാർട്ടിയാണെന്നും തെറ്റുകൾ സംഭവിച്ചാൽ അവ തിരുത്തുകയാണ് പാർട്ടിയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് പാർട്ടിക്ക് സംഭവിച്ച വീഴ്ചകളാണെന്നും നിലവിൽ നടക്കുന്നത് തെറ്റുതിരുത്തൽ പ്രവർത്തനങ്ങളാണെന്നും ഇ.പി. വ്യക്തമാക്കി. ശരിയായ ദിശയിൽ കൂടുതൽ വേഗത്തിൽ മുന്നേറാൻ പാർട്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും ഒരാളുടെ മേൽ ചുമത്തുന്നത് ശരിയല്ലെന്നും, വ്യക്തിപരമായ പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഘടകങ്ങളിൽ അത് ഏറ്റുപറയുകയും തിരുത്തുകയും ചെയ്യുന്നതാണ് പാർട്ടി രീതിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു. തെറ്റുതിരുത്തൽ നടപടികൾ പാർട്ടിക്കുള്ളിൽ നടക്കുന്ന കാര്യങ്ങളാണെന്നും അവ മാധ്യമങ്ങളെ അറിയിക്കുന്ന പതിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക