പ്രിയദർശിനി ബസ് ഉദ്ഘാടനത്തിനിടെ അബദ്ധം; മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ അപ്രതീക്ഷിത സംഭവമാണ് ശ്രദ്ധ നേടുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ബസിനുള്ളിൽ പായസം വിതരണം നടത്തുന്നതിനിടെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണത്.

പായസം കൈമാറുന്നതിനിടെ തിരക്കിനിടയിൽ പ്രവർത്തകരുടെ കൈ തട്ടിയതോടെ പാത്രത്തിലുണ്ടായിരുന്ന പായസം മന്ത്രിയുടെ തലയിലേക്ക് ഒഴുകിവീഴുകയായിരുന്നു. സംഭവം നടന്നതോടെ ബസിലുണ്ടായിരുന്നവർ ഉടൻ തന്നെ തൂവാലയും ഷാളും ഉപയോഗിച്ച് മന്ത്രിയുടെ തലയിൽ വീണ പായസം തുടച്ചുനീക്കി.

പ്രിയദർശിനി പദ്ധതിയുടെ ആദ്യദിനമായതിനാൽ ബസിൽ വലിയ തിരക്കുണ്ടായിരുന്നു. തിരക്കിനിടെയുണ്ടായ കൈയബദ്ധമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മന്ത്രിക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മറുപടി രേഖപ്പെടുത്തുക