വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാൻ: പിണറായി വിജയൻ

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത് അഴിമതി മൂടിവെക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നഗ്നമായ ഇടപെടലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പകൽക്കൊള്ളക്കാർക്ക് സർക്കാർ പരസ്യമായി കുടപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അധികാരമേറ്റെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ നടത്തിയതും വരും ദിവസങ്ങളിൽ നടത്താനിരിക്കുന്നതുമായ അഴിമതികൾ മറച്ചുവെക്കാനാണ് യുഡിഎഫ് സർക്കാർ വിവരാവകാശ നിയമത്തിന്റെ കഴുത്തുഞെരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവരാതിരിക്കാനാണ് വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് രേഖകൾ പുറത്തുവന്നതിനു പിന്നാലെ വിജ്ഞാപനം ഇറക്കിയത് ഭരണത്തിന്റെ തണലിൽ അഴിമതി നടത്തുന്ന ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. വിവരാവകാശ നിയമത്തെ സ്വന്തം നേട്ടത്തിനായി ഉയർത്തിക്കാട്ടിയ കോൺഗ്രസ് ഇപ്പോൾ അതേ നിയമത്തെ തകർക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക