അനിശ്ചിതത്വങ്ങൾക്ക് വിരാമം; വിജയ് നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട് രാഷ്ട്രീയത്തിൽ തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകുന്നു. നടനും ടിവികെ നേതാവുമായ വിജയ് നാളെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെന്നൈയിലെജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങുന്നു.

സർക്കാർ രൂപീകരണത്തിനായി ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണയ്ക്കുമപ്പുറം 120 അംഗങ്ങളുടെ പിന്തുണ ലഭിച്ചെന്നാണ് വിജയ് ഗവർണറെ അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് ലോക് ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം കത്തുകൾ സമർപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇത് നാലാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

നിയമസഭയിലെ 234 സീറ്റുകളിൽ സർക്കാർ രൂപീകരിക്കാൻ 118 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. ഇതിനിടെ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെയുടെ നില കൂടുതൽ ശക്തമായി.അതേസമയം, വിജയ് മുഖ്യമന്ത്രിയാകുമെന്നുറപ്പായതോടെ സംസ്ഥാനമൊട്ടാകെ ടിവികെ പ്രവർത്തകരും ആരാധകരും ആഘോഷത്തിലാണ്. പല സ്ഥലങ്ങളിലും പടക്കം പൊട്ടിച്ചും മധുരങ്ങൾ വിതരണം ചെയ്തും ആഘോഷം തുടരുകയാണ് .

മറുപടി രേഖപ്പെടുത്തുക