ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തരൂർ ഒരു വിശ്വപൗരനാണെന്നും കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും തരൂരിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തരൂർ മുൻപും ഇപ്പോഴും കോൺഗ്രസിൽ സജീവമാണെന്നും എൽഡിഎഫ് ക്യാമ്പുകളിൽ നിന്ന് ഉയരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
തരൂർ പാർട്ടി വിട്ടാൽ തെക്കൻ കേരളത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, അതിനാൽ തരൂരിനെ അനുനയിപ്പിക്കാൻ എഐസിസിയോട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന അജണ്ടകളായിരിക്കും ജനങ്ങൾ ചർച്ച ചെയ്യുകയെന്നും സതീശൻ വ്യക്തമാക്കി.
