സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ലഹരി മാഫിയ; ജാഗ്രതാ മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരി മാഫിയക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ‘ക്യാച്ച് ദെം യങ്ങ്’ തന്ത്രത്തിലൂടെ കുട്ടികളെ ലഹരിക്ക് അടിമകളാക്കി അവരുടെ ഭാവി തകർക്കാനാണ് സംഘങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികൾ ലഹരിമാഫിയയുടെ കെണിയിൽ വീഴാതിരിക്കാൻ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കാസർകോട് മേലാപ്പറമ്പിൽ വ്യാജ മിഠായി ഫാക്ടറിയുടെ മറവിൽ സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ‘കൂൾ’ എന്ന നിരോധിത ലഹരി ഉൽപ്പന്നം മിഠായി കവറുകളിലാക്കി നിർമിച്ച് കടത്താൻ ശ്രമിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്. സാധാരണ മിഠായിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കാനാണ് ഇത്തരം കെണികളെന്നും ലാഭത്തിനായി ഒരു തലമുറയുടെ ഭാവി തകർക്കുന്ന നടപടികൾക്കെതിരെ ജാഗ്രത വേണമെന്നും ചെന്നിത്തല പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക