രാമായണത്തിന്റെ ഗാംഭീര്യം സിനിമകളിൽ പൂർണമായി എത്തിയിട്ടില്ല: രാജമൗലി

ഇന്ത്യൻ ഇതിഹാസങ്ങളായ ‘രാമായണം’ ഉൾപ്പെടെയുള്ള കൃതികൾ സിനിമയിൽ അവതരിപ്പിച്ച രീതിയിൽ പൂർണ സംതൃപ്തിയില്ലെന്ന് സംവിധായകൻ എസ്.എസ്. രാജമൗലി. ഇതിഹാസങ്ങളുടെ ഗാംഭീര്യവും വൈകാരിക ആഴവും വെള്ളിത്തിരയിൽ പൂർണമായി കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് രാജമൗലി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിഹാസങ്ങളുടെ രചനാരീതിയും അവ സിനിമയാക്കുന്ന രീതിയും തമ്മിൽ വലിയ വിടവുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ വെല്ലുവിളിയാണ് മഹേഷ് ബാബുവിനൊപ്പം ഒരുക്കുന്ന ‘വാരണാസി’ എന്ന ചിത്രത്തിന് പ്രചോദനമായതെന്നും തന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ പദ്ധതികളിലൊന്നാണിതെന്നും രാജമൗലി പറഞ്ഞു.

മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര ജോനാസും പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ‘രാമായണ’ത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട രംഗങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2027 ഏപ്രിൽ 7നാണ് ചിത്രത്തിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക