തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പ്രാദേശിക പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ശ്രദ്ധിക്കുന്നതിൽ ഉമാ തോമസ് പരാജയപ്പെട്ടുവെന്നാണ് പരാതിയിലെ ആരോപണം. എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിലും ഗുരുതര വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
എംഎൽഎ എന്ന നിലയിൽ ഉമാ തോമസ് പൂർണ പരാജയമാണെന്ന നിലപാടാണ് പ്രാദേശിക നേതൃത്വത്തിനുള്ളത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കടമാണ് ഇതുമായി ബന്ധപ്പെട്ട് അഞ്ച് പരാതികൾ ലഭിച്ചിരിക്കുന്നതെന്ന് അറിയുന്നു.
