പ്രധാനമന്ത്രി മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം: പത്മജാ വേണുഗോപാൽ

തൃശ്ശൂരിൽ നടന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് കോൺഗ്രസിനോടുള്ള “മധുരപ്രതികാരം” ആണെന്ന് എൻഡിഎ സ്ഥാനാർത്ഥിയായ പടമാജ വേണുഗോപാൽ . പ്രചാരണ പരിപാടിക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

റോഡ് ഷോയിൽ മോദിക്കൊപ്പം പങ്കെടുത്തതിൽ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നും പത്മജ വ്യക്തമാക്കി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നപ്പോൾ പ്രയങ്ക ഗാന്ധിക്കൊപ്പം പ്രചാരണത്തിൽ പങ്കെടുക്കാനുള്ള അവസരം തനിക്കു നിഷേധിക്കപ്പെട്ടിരുന്നുവെന്ന് അവർ ആരോപിച്ചു.

നിരന്തരം ആവശ്യപ്പെട്ടിട്ടും അനുവാദം ലഭിച്ചില്ലെന്നും, സ്ഥാനാർത്ഥിയായിരുന്നിട്ടും അന്നത്തെ ലോക്‌സഭാംഗത്തിന് മുൻഗണന നൽകിയെന്നും അവർ പറഞ്ഞു. വേദിയിലും അവഗണന നേരിട്ടതായും പത്മജ കൂട്ടിച്ചേർത്തു. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ പ്രധാനമന്ത്രിക്കൊപ്പം ഒരേ വാഹനത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞത് തനിക്ക് മധുരപ്രതികാരമായാണെന്ന് അവർ വ്യക്തമാക്കി. തൃശ്ശൂരിലെ റോഡ് ഷോയിൽ പത്മജയ്ക്കൊപ്പം എൻഡിഎയിലെ മറ്റ് സ്ഥാനാർത്ഥികളായ സി.സി. മുകുന്ദനും കെ.കെ. അനീഷ് കുമാറും മോദിയോടൊപ്പം പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക