പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് നടത്തുന്ന പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്കി. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രചാരണം എല്‍ഡിഎഫ് നടത്തുകയാണെന്നാണ് ആരോപണം. യുഡിഎഫ് ജില്ലാ ചെയര്‍മാനാണ് വീഡിയോ തെളിവുകളോടുകൂടി പരാതി സമര്‍പ്പിച്ചത്.
എല്‍ഡിഎഫ് പ്രചാരണവാഹനത്തിലെ അനൗണ്സ്മെന്റില്, മുസ്ലിം ലീഗ് മതത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്ന രീതിയിലുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. “നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും, ഇത് മതാധിഷ്ഠിത ധ്രുവീകരണ ശ്രമമാണെന്നും അനൗണ്സ്മെന്റില് പറഞ്ഞിരുന്നു.
മതരാഷ്ട്രീയത്തെ ചെറുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ പ്രചാരണം തന്നെ മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന് യുഡിഎഫ് ആരോപിച്ചു. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
