സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണം; ഇല്ലെങ്കിൽ സമരം : എസ്എഫ്ഐ

ഇടതുപക്ഷ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം വിദ്യാർത്ഥികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുവെന്നും, വരാനിരിക്കുന്ന അധ്യയന വർഷം മുതൽ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും എസ്എഫ്ഐ മുന്നറിയിപ്പ് നൽകി.

കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന സർക്കാർ പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കി, സാധാരണക്കാരായ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

2026-27 അധ്യയന വർഷം മുതൽ തന്നെ പദ്ധതിയുടെ ആനുകൂല്യം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും, പദ്ധതി അട്ടിമറിക്കാനുള്ള ഏതൊരു നീക്കവും അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. സർക്കാർ പ്രഖ്യാപനം നടപ്പിലാക്കാൻ തയ്യാറായില്ലെങ്കിൽ സംസ്ഥാനത്തെ കലാലയങ്ങളും തെരുവുകളും സമരമുഖരിതമാക്കുമെന്നും കമ്മിറ്റി അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക