കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കർണാടകയിൽ നിന്നുള്ള ട്രാവലർ അമ്പായത്തോട്ടിൽ അപകടത്തിൽപ്പെട്ടു; എട്ട് പേർക്ക് പരിക്ക്

കണ്ണൂർ കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി കർണാടകയിൽ നിന്ന് എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ വാഹനം അമ്പായത്തോട്ടിൽ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.45 ഓടെ അമ്പായത്തോട് എൽ.പി. സ്കൂളിന് സമീപം വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടൻ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക