മെഡൽ നേടിയിട്ടും വിളിച്ചില്ല; സംസ്ഥാന കായികവകുപ്പിനെതിരെ ആൻസി സോജൻ

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ലെന്ന് ആരോപിച്ച് ലോങ് ജംപ് താരം ആൻസി സോജൻ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം കുറവാണെന്നും പ്രഖ്യാപിച്ച തുക എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്നും താരം പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന കായികവകുപ്പിന്റെ ആദരിക്കൽ ചടങ്ങിലേക്ക് തലേദിവസമാണ് ക്ഷണം ലഭിച്ചതെന്നും യാത്രാസൗകര്യം പോലും ഒരുക്കിയിട്ടില്ലെന്നും ആൻസി ആരോപിച്ചു. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച പാരിതോഷികം ഇതിനകം നൽകിയെന്നും കേരളത്തിലെ കായികതാരങ്ങൾക്കുള്ള പിന്തുണയിൽ മാറ്റമില്ലെന്നും അവർ പറഞ്ഞു. പാരിതോഷികം വർധിപ്പിക്കണമെന്നും ആൻസി ആവശ്യപ്പെട്ടു.

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നവർക്ക് 50 ലക്ഷം രൂപയും വെള്ളിക്ക് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവും നൽകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രഖ്യാപനം. മെഡൽ ജേതാക്കളുടെ പരിശീലകർക്കും പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക