ചെന്നിത്തലയെ വെല്ലുവിളിച്ച് ക്രൈം നന്ദകുമാറിനെതിരെ കള്ള കേസെടുത്ത് പോലീസ്.

Crime Nandakumar

സൈബർക്രൈം PS എർണാകുളം റൂറൽ 38/2026 നമ്പറിൽ ഡിജിറ്റൽ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ക്രൈം നന്ദകുമാറിനെതിരെ BNS 356(1) കേരള പോലീസ് ആക്ട് 120(o) പ്രകാരം FIR രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രികരിച്ച് Luxy, Nyla, Noha എന്നീ പേരുകളിൽ ലൈസെൻസ് ഇല്ലാത്ത മൂന്ന് സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ വൻ തോതിൽ പെൺവാണിഭം ആണ് നടക്കുന്നതെന്നും ഇവിടെ കസ്റ്റമേഴ്സ് ആയി വരുന്ന ആളുകളുടെ അടക്കം സെക്സ് വീഡിയോകൾ എടുത്ത് വെച്ച് ഹണി ട്രാപ്പ് ആണ് നടക്കുന്നതെന്നുമാണ് വീഡിയോയിൽ ഈ സ്പാകളിലെ മുൻ ജീവനക്കാരനായ അനന്തു ഇന്റർവ്യൂൽ പറഞ്ഞിട്ടുള്ളത്.

മാത്രമല്ല നെടുമ്പാശേരി പോലീസ് സ്റ്റേഷന്റെ 50 മീറ്റർ അകലെ മാത്രമുള്ള സ്പാക്ക് അടക്കം സംരക്ഷണം കൊടുക്കുന്നത് ഇവിടുത്തെ CI അരുൺ ആണെന്നും അദ്ദേഹവും ഇവിടെ സ്ഥിരമായി വരുകയും മാസപ്പടി അടക്കം പിരിക്കുകയും ചെയ്യുന്നുവെന്നും ഈ വീഡിയോയിൽ പറയുകയുണ്ടായി.

ഇവിടെ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്ക് തെറാപ്പിസ്റ്റ് ആയി പ്രവർത്തിക്കാനുള്ള സർട്ടിഫിക്കറ്റ് ഇല്ലെന്നും വ്യാജമായി നിർമിച്ചു ഉടമ സന്ധ്യയും സംഘവും തന്നെയാണ് തയാറാക്കി കൊടുക്കുന്നത് എന്നുമാണ് ഇതിൽ പറഞ്ഞിട്ടുള്ളത്.

എർണാകുളം വൈറ്റിലയിൽ ഈ അടുത്ത് പോലീസ് റെയ്ഡ് ചെയ്ത് പിടിച്ച ആർട്ടിക് ഹോട്ടലിലെ സ്പാകൾ അടക്കം 5 സ്പാകൾ സന്ധ്യയുടെയും ബിനാമികളുടെയും പേരിൽ ഉണ്ടെന്നും ഈ വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.അനന്തുവിന്റെ ഇന്റർവ്യൂന്റെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിലാണ് ഈ വിഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അനന്തു ഈ വീഡിയോക്ക് ശേഷം ന്യൂസ് 18,24 ചാനലിലും ഇതേ കാര്യം പറയുകയുണ്ടായി,ഇത്രെയും തെളിവുകളോട് കൂടി വീഡിയോ പ്രസിദ്ധീകരിച്ച ശേഷം ഇതിന്റെ ഉടമകൾക്ക് എതിരെയും ബിനാമികൾക്ക് എതിരെയും കേസെടുക്കുന്നതിന് പകരം ഒരിക്കലും നില നിൽക്കാത്ത വകുപ്പുകൾ ചേർത്താണ് ഇപ്പോൾ ക്രൈം നന്ദകുമാറിന് എതിരെ വിചിത്രമായി കേസെടുത്തിരിക്കുന്നത്.

അപകീർത്തിക്ക് എടുക്കുന്ന BNS 356(1) വകുപ്പ് പ്രകാരം കേസ് പൊലീസിന് നേരിട്ട് എടുക്കാൻ അധികാരം ഇല്ലാത്തതാണ്.കേരള പോലീസ് ആക്ട് 120(o) പ്രകാരം ഇത്തരം കാര്യങ്ങളിൽ കേസെടുക്കാൻ പറ്റില്ലെന്ന് ഷാജൻ സ്കറിയ vs സ്റ്റേറ്റ് ഓഫ് കേരള Crl MC No.6338/2018 കേസിൽ ബഹു.ഹൈക്കോടതി വിധിച്ചിട്ടുള്ളതാണ് മാത്രമല്ല മറ്റൊരാളുടെ ഇന്റർവ്യൂ പ്രകാരം ആധികാരികമായി വാർത്ത പ്രസിദ്ധികരിച്ചാൽ അതിന് എതിരെ കേസെടുക്കാൻ പറ്റില്ല എന്ന് ബഹു.ഹൈക്കോടതി ഈ അടുത്തകാലത്ത് വിധിച്ചിട്ടുള്ളതാണ്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്പായുടെ മറവിൽ വൻ പെൺവാണിഭം നടക്കുന്നു അതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പത്ര സമ്മേളനത്തിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അന്വേഷണ റിപ്പോർട്ട് എന്ന നിലയിൽ ഈ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇത്തരത്തിൽ ഡിജിറ്റൽ മീഡിയ അസോസിയേഷൻ പ്രസിഡന്റിന് എതിരെ കള്ള കേസെടുത്തത് വഴി നാളെ ഏത് ഓൺലൈൻ ചാനലിന് എതിരെയും കേസെടുക്കും എന്നുള്ള ഒരു മുന്നറിയിപ്പ് ആണ്.ഇതിനെതിരെ ശക്തമായ പ്രതികരിച്ചില്ലെങ്കിൽ ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനത്തെ പോലെയും സാരമായി ബാധിക്കും.അതിനാൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

TP നന്ദകുമാർ

മറുപടി രേഖപ്പെടുത്തുക