ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ വക്കീൽ നോട്ടീസ്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.

രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ ചില സംഭവങ്ങളും അദ്ദേഹം ഉപയോഗിക്കുന്ന വാഹനവും സംബന്ധിച്ച പരാമർശങ്ങളാണ് നിയമനടപടിക്ക് കാരണമായത്. സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

മറുപടി രേഖപ്പെടുത്തുക