അടുത്ത 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ

അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും രാഷ്ട്രീയ നാടകമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെയും തമിഴ്നാട്ടിലെയും തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ക്രമക്കേടുകളില്ലെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പഞ്ചാബിലും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂഡൽഹിയിൽ യമുനാ നദി പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ. കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിക്കുകയും പരാജയപ്പെടുമ്പോൾ കമ്മീഷനെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് മുമ്പുതന്നെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് വിജയിക്കാനാകാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക