ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ച് സോണിയ ഗാന്ധി

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആദ്യമായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു. വരാനിരിക്കുന്ന പുസ്തകമായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലെ പുതിയ ചുവടുവെപ്പ്. സ്നേഹം, ഉത്തരവാദിത്തം, നഷ്ടം, ജീവിതത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്താനുള്ള യാത്ര എന്നിവയാണ് പുസ്തകത്തിന്റെ പ്രമേയം. നവംബർ 10ന് പുസ്തകം ആഗോളതലത്തിൽ പുറത്തിറങ്ങും.

544 പേജുകളുള്ള പുസ്തകത്തിൽ സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തിലെ നിർണായക നിമിഷങ്ങളാണ് വിവരിക്കുന്നത്. 1965ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിൽ വിദ്യാർഥിയായിരിക്കെ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് പുസ്തകത്തിന്റെ ആഖ്യാനം ആരംഭിക്കുന്നത്. 1968ൽ ഇരുവരും വിവാഹിതരായതും തുടർന്ന് ഇന്ത്യയിലെത്തി പുതിയ ജീവിതം ആരംഭിച്ചതും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

ഇറ്റലിയിൽ ചെലവഴിച്ച ബാല്യകാലവും യൗവനകാലവും, നെഹ്‌റു-ഗാന്ധി കുടുംബത്തിലേക്കുള്ള പ്രവേശനവും, അമ്മായിയമ്മ ഇന്ദിരാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യൻ ജീവിതശൈലിയുമായി പൊരുത്തപ്പെട്ടതുമെല്ലാം പുസ്തകത്തിൽ ഇടംപിടിക്കുന്നുണ്ട്. വ്യക്തിജീവിതത്തിലൂടെയുള്ള യാത്രയും ഇന്ത്യയുമായുള്ള ബന്ധവും തുറന്നുകാട്ടുന്ന പുസ്തകത്തിനായി വായനക്കാർ കാത്തിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക