സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് കണ്ടോൺമെന്റ് പൊലീസ്. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. സമരസമിതി കൺവീനർ എസ്. വളർമതിയെ ഒന്നാം പ്രതിയാക്കി തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വളർമതി തല മുണ്ഡനം ചെയ്തിരുന്നു. വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.

വിഷയത്തിൽ തീരുമാനമെടുക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയ 45 ദിവസത്തെ കാലാവധി കഴിഞ്ഞിട്ടും മന്ത്രി വാക്കുപാലിച്ചില്ലെന്നാണ് സമരസമിതിയുടെ ആരോപണം. 50 ദിവസം പിന്നിട്ടിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധം ശക്തമാക്കിയത്.

മറുപടി രേഖപ്പെടുത്തുക