വി.വി. രാജേഷ് ഭാവിയിൽ കേന്ദ്രമന്ത്രിയും പിന്നീട് പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയേക്കാം ; മേയറെ പ്രശംസിച്ച് മല്ലിക സുകുമാരൻ

തിരുവനന്തപുരം മേയർ വി.വി. രാജേഷിനെ പ്രശംസിച്ച് നടി മല്ലിക സുകുമാരൻ. രാജേഷ് തനിക്ക് മകനെപ്പോലെയാണെന്നും അദ്ദേഹം ഭാവിയിൽ കേന്ദ്രമന്ത്രിയും പിന്നീട് പ്രധാനമന്ത്രി പദത്തിൽ വരെ എത്തിയേക്കാമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ആറ്റുകാൽ പൊങ്കാലയ്ക്കായി മേയർ മുന്നോട്ടുവെച്ച ഇരുമ്പ് അടുപ്പ് പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച മല്ലിക സുകുമാരൻ, പദ്ധതിയിലേക്ക് താനോ മക്കളോ ചേർന്ന് രണ്ടായിരം അടുപ്പുകൾ സംഭാവന ചെയ്യുമെന്നും അറിയിച്ചു.

നല്ല കാര്യങ്ങൾ ചെയ്യുന്നവരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുണയ്ക്കുന്നതാണ് തന്റെ ശീലമെന്നും അവർ വ്യക്തമാക്കി. എന്നാൽ തെറ്റായ കാര്യങ്ങൾ ചെയ്താൽ വിമർശിക്കാൻ മടിക്കില്ലെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക