ജനാധിപത്യം തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുന്നു: പിണറായി വിജയൻ

രാജ്യത്തിന്റെ ജനാധിപത്യം തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം നൽകുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും സിപിഐഎം നേതാവ് പിണറായി വിജയൻ. തിരുവനന്തപുരത്ത് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് ഇടതുപക്ഷം കരുത്തുപകർന്നെന്നും ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭങ്ങൾക്ക് ആവേശം നൽകിയത് വിദ്യാർഥി-യുവജന സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിനിടെ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് മർദനമേറ്റതായും പിണറായി ആരോപിച്ചു.

കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി പാർട്ടി മുന്നോട്ടുപോകുമെന്നും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷത്തെ പൂർണമായി തള്ളിക്കളയാനാവില്ലെന്ന് തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക