ചൂട് കഠിനമാണ്, മറ്റുള്ളവർക്ക് ഒരു ഗ്ലാസ് വെള്ളം നൽകുക; അത്തരം ദയ വളരെ വലുതാണ്; പ്രധാനമന്ത്രി മോദി പറയുന്നു

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താപനില അതിവേഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾ സാധ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കഠിനമായ ഈ കാലാവസ്ഥയിൽ മറ്റുള്ളവരോട് കരുണ കാണിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച അദ്ദേഹം, ദാഹിക്കുന്നവർക്ക് ഒരു ഗ്ലാസ് വെള്ളം നൽകി സഹായിക്കാൻ ഏവരും മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ്പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.

“ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന താപനിലയും അതുമായി ബന്ധപ്പെട്ട വെല്ലുവിളികളും നമ്മൾ നേരിടുകയാണ്. ഈ ഉഷ്ണതരംഗം നമുക്കേവർക്കും കഠിനമാണ്. കഴിയുന്നത്ര മുൻകരുതലുകൾ എടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക, പുറത്തിറങ്ങുമ്പോൾ വെള്ളം എപ്പോഴും കയ്യിൽ കരുതുക. മറ്റുള്ളവർക്ക് ഒരു ഗ്ലാസ് വെള്ളം നൽകാൻ മടിക്കരുത്; ഇതുപോലുള്ള കാലാവസ്ഥയിൽ അത്തരം ചെറിയ കരുണകൾ പോലും വലിയ മാറ്റമുണ്ടാക്കും,” പ്രധാനമന്ത്രി കുറിച്ചു.

അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗ സാഹചര്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മറുപടി രേഖപ്പെടുത്തുക