കേരളത്തിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. കേരള സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും തിരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായി പ്രേം കുമാറും കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തും ചുമതലയേൽക്കും. പ്രൊഫസർ പ്രകാശ് മൂർത്തിയെ കേരള ലളിതകലാ അക്കാദമി ചെയർമാനായും സുരേഷ് ബാബു എളയാവൂരിനെ കേരള ഫോക്‌ലോർ അക്കാദമി ചെയർമാനായും തെരഞ്ഞെടുത്തു.
ഇതിനുപിന്നാലെയാണ് കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലും സർക്കാർ പുനഃസംഘടിപ്പിച്ചത്. ചലച്ചിത്ര താരം രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. നടി പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സണായും ചുമതലയേൽക്കും.
